പുനരുദ്ധാരണ സമർപ്പണം

മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്രം, കുറ്റിയാണിക്കാട്

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര, പെരുങ്കടവിള, കുറ്റിയാണിക്കാട് മേലെപുലിക്കോട്ട്കോണം മൂർത്തിനട ക്ഷേത്രം, അറുപത് വർഷങ്ങളായി പൂജയും മറ്റു ആരാധനകളൊന്നും തന്നെ ഇല്ലാതെ എല്ലാം നാമാവശ്ശേഷമായ രീതിയിൽ കിടന്നിരുന്ന ഒരു ക്ഷേത്ര സന്നിധിയാണ്, മേലെപുലിക്കോട്ടുകോണം മൂർത്തിനട ക്ഷേത്രം.

പുരാതന കാലം മുതൽ തന്നെ വച്ചാരാധനയും മറ്റും മാർത്താണ്ഡവർമ്മ യുടെ കാലം മുതൽക്ക് തന്നെ ഉണ്ടായിരുന്നു. ഇവിടെത്തെ ക്ഷേത്രത്തിൽ യോഗീശ്വരമൂർത്തി, മന്ത്രമൂർത്തി, മേലാങ്കോട് യക്ഷിഅമ്മ (ചേട്ടത്തി), ഗണപതി ഭഗവാൻ, മറുതാ മൂർത്തി, മാടൻ തമ്പുരാൻ എന്നീ ദൈവീക പ്രതിഷ്ഠ ഉണ്ടായിരുന്നു.

അറുപത് വർഷത്തോളം പൂജകളൊന്നും തന്നെ ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് വർഷം മുൻപ് ഇവിടെ ദേവപ്രശ്നം നടത്തുകയുണ്ടായി. ആയതിൻ പ്രകാരം മൂർത്തിമാരെ ബാലാലയപ്രതിഷ്ഠ നടത്തുകയും, എല്ലാ മാസവും പൗർണ്ണമി നാളിൽ പൂജയും നടത്തിവരുന്നു.

ഇതിനോടകം തന്നെ ക്ഷേത്രത്തിന് രണ്ട് ശ്രീകോവിലുകളും വാർത്തു. ഉൾവശം ചുവര് പൂശി, തറ ഇടേണ്ട ജോലിയും, മറ്റു ഉപദേവന്മാർക്ക് പ്രതിഷ്ഠക്കുള്ള പീഠവും ചെയ്യേണ്ടതായിട്ടുണ്ട്. മണിക്കിണർ, തിടപ്പള്ളി, ആഫീസ് മുറി എന്നിവക്കും, ചുറ്റുമതിൽ കെട്ടുന്നതിനും മറ്റും സാമ്പത്തികം ഒരു പ്രധാന ഘടകമാണ്. ക്ഷേത്രത്തിനായുള്ള 10 സെന്റ് സ്ഥലം മാത്രമേ സ്വന്തമായിട്ടുള്ളൂ. ഉഗ്രമൂർത്തിമാരെ യഥാവിധി കർമ്മങ്ങൾ ചെയ്ത് പ്രതിഷ്ഠിക്കുന്നതിന് പത്ത് ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ, ഇനിയുള്ള പുനരുദ്ധാരണ ജോലി ചെയ്തു തീർക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി ഒരു സഹായഹസ്തം ആവശ്യമായി വന്നിരിക്കുകയാണ്.

ആറ് ദിവസത്തെ ഹോമകർമ്മം, ആവാഹന പൂജയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രതിഷ്ഠക്ക് വേണ്ടതെന്ന് തന്ത്രി പന്തളം രാമനിലയം ഇല്ലത്ത് വേണുഗോപാൽ പോറ്റി അവർകൾ പറഞ്ഞിട്ടുള്ളത്. ദൈവവിശ്വാസികളായ എല്ലാവരും കഴിയുംവിധം സഹായം നൽകുകയാണെങ്കിൽ ഇത് ഒരു പുണ്ണ്യ സൽക്കർമ്മം ആയിരിക്കും. ഈ എളിയ സഹായം ഉണ്ടെങ്കിൽ മാത്രമേ ഉഗ്രമൂർത്തിമാരെ പ്രതിഷ്ഠ നടത്തി, അവരെ ശാന്തരാക്കി, യഥാവിധി പൂജ നടത്താൻ സാധിക്കുകയുള്ളൂ. ദയവായി ഈയൊരപേക്ഷ വായിക്കുന്നവരും കാണുന്നവരും ക്ഷേത്രത്തിന്റെ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം നൽകണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.

നന്ദി, നമസ്കാരം പ്രസിഡന്റ് & സെക്രട്ടറി മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്ര സമിതി
ചരിത്രപശ്ചാത്തലം

രാജമുദ്ര പതിഞ്ഞ പുണ്യഭൂമി

ഈ ക്ഷേത്രത്തിന്റെ ചരിത്രം തിരുവിതാംകൂർ രാജവംശവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശത്രുക്കളാൽ ചുറ്റപ്പെട്ട മഹാരാജാവ് മാർത്താണ്ഡവർമ്മ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത്, അദ്ദേഹത്തെ സംരക്ഷിച്ചത് കുറ്റിയാണിക്കാട്ടെ കാരണവരായിരുന്ന അയ്യപ്പൻപിള്ള മാർത്താണ്ഡൻ പിള്ളയും കുടുംബവുമാണ്. അദ്ദേഹത്തിന്റെ വിശ്വസ്തതയ്ക്കും സേവനത്തിനും പ്രത്യുപകാരമായി മഹാരാജാവ് ഏക്കർ കണക്കിന് ഭൂമിയും, അത് സാക്ഷ്യപ്പെടുത്തുന്നതിനായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും താമ്രപത്രവും (ചെമ്പ് തകിട്) നൽകി ആദരിക്കുകയുണ്ടായി. കാലാന്തരത്തിൽ ഭൂമിയെല്ലാം അന്യം നിന്നുപോയെങ്കിലും, അവശേഷിക്കുന്ന പത്തു സെന്റ് സ്ഥലത്ത് ഇന്നും ആ പഴയ പ്രതാപത്തിന്റെ ശേഷിപ്പുകളുമായി ഈ ക്ഷേത്രം നിലകൊള്ളുന്നു.

2026 ജൂൺ 21-ാം തീയതി പുനഃപ്രതിഷ്ഠാ ദിനം
₹ 10L പൂർത്തിയാക്കാൻ ആവശ്യമായ തുക
100% കോൺക്രീറ്റിംഗ് പൂർത്തിയായി
പുനരുദ്ധാരണത്തിന്റെ ശില്പചാതുരി

നിർമ്മാണ പദ്ധതിയുടെ രൂപരേഖ

തനതായ കേരളീയ ക്ഷേത്ര വാസ്തുശില്പ കലയുടേയും ദേവപ്രശ്ന വിധികളുടേയും അടിസ്ഥാനത്തിലാണ് ഈ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന ശ്രീകോവിൽ, ഉപദേവതാ ക്ഷേത്രങ്ങൾ, വിശുദ്ധമായ മണിക്കിണർ, തിടപ്പള്ളി, ഓഫീസ് സമുച്ചയം എന്നിവ ഉൾപ്പെടുന്ന ക്ഷേത്രത്തിന്റെ പൂർണ്ണരൂപം ഈ ബ്ലൂപ്രിന്റിൽ ദൃശ്യമാണ്. വരുംതലമുറയ്ക്കായി നമ്മൾ കെട്ടിപ്പടുക്കുന്ന ഈ പുണ്യസങ്കേതത്തിന്റെ ഓരോ അളവുകളും വാസ്തുശാസ്ത്രപരമായി കൃത്യതയുള്ളതാണ്. 2026 ജൂൺ മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ സ്വപ്ന പദ്ധതിയുടെ ദൃശ്യാവിഷ്കാരം താഴെ നൽകുന്നു.

Blueprint
സമർപ്പണങ്ങളും സഹായവിഹിതങ്ങളും

നിങ്ങൾക്കും പങ്കാളികളാകാം

ഈ ഈശ്വരീയ കർമ്മത്തിൽ പങ്കുചേരുന്നത് നിങ്ങളുടെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന് കാരണമാകുന്നു. വിവിധ രീതികളിൽ നിങ്ങൾക്ക് സഹായങ്ങൾ നൽകാവുന്നതാണ്.

നിധി സമർപ്പണം
₹50,000
15 വർഷത്തെ മാസപൂജകൾക്കും വാർഷിക പൂജകൾക്കും വേണ്ടിയുള്ള സ്പോൺസർഷിപ്പ്.
  • 15 വർഷത്തേക്ക് നിങ്ങളുടെ പേരിൽ മാസപൂജ.
  • വാർഷിക പൂജകളിൽ പ്രത്യേക പ്രാർത്ഥനകൾ.
ഭക്തി സമർപ്പണം
₹25,000
5 വർഷത്തെ മാസപൂജകൾക്കും ഉത്സവ കാലത്തെ പ്രത്യേക പൂജകൾക്കും വേണ്ടിയുള്ള സമർപ്പണം.
  • 5 വർഷത്തേക്ക് എല്ലാ മാസപൂജയും.
  • ഉത്സവ ദിനങ്ങളിൽ പ്രത്യേക പൂജ.
മാസപൂജ സമർപ്പണം
₹5,000 മുതൽ
₹5,000 നും ₹25,000 നും ഇടയിൽ സമർപ്പിക്കുന്നവർക്ക് ഒരു മാസത്തെ മാസപൂജ നടത്തുന്നതാണ്.
  • നിങ്ങളുടെ പേരിൽ ഒരു മാസത്തെ മാസപൂജ.
  • ക്ഷേത്രത്തിൽ നിന്നുള്ള പ്രത്യേക പ്രസാദം.
സഹായഹസ്തം നൽകാം

ബാങ്ക് വിവരങ്ങൾ

ഈ എളിയ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി ഭക്തജനങ്ങളുടെ സഹായം ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. നിങ്ങൾ നൽകുന്ന ഓരോ രൂപയും ഈ ഉഗ്രമൂർത്തികളെ ശാന്തരാക്കി പ്രതിഷ്ഠിക്കുന്നതിനും നാട്ടിൽ ഐശ്വര്യം കൊണ്ടുവരുന്നതിനും സഹായിക്കും.

ബാങ്ക് അക്കൗണ്ട്

  • അക്കൗണ്ട് പേര്: Melepulikottukonam Thampuran kshethram Kudumba Trest
  • അക്കൗണ്ട് നമ്പർ: 120029856650
  • ബാങ്ക് & ബ്രാഞ്ച്: Canara Bank, Perumkadavila Branch
  • IFSC കോഡ്: CNRB0007456

UPI പേയ്മെന്റ്

UPI QR Code

UPI ഐഡി പകർത്തി പണമടയ്ക്കുക

120029856650@cnrb
വിശ്വാസപൂർവ്വം,
പ്രസിഡന്റ് & സെക്രട്ടറി
മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്ര സമിതി.
പ്രസിഡന്റ്
പരമേശ്വരൻ കുട്ടി
+91 94463 46670
സെക്രട്ടറി
ജയലക്ഷ്മി
+91 98474 66393