ക്ഷേത്രത്തെക്കുറിച്ച്

പുരാതന കാലം മുതൽ കേരളത്തിന്റെ സനാതന ധർമ്മ പൈതൃകവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന പുണ്യസ്ഥാപനം.

ചരിത്ര പശ്ചാത്തലം

ക്ഷേത്രചരിത്രം

മഹാരാജാവിനെ കാത്ത രാജഭക്തിയുടെ പുണ്യസങ്കേതം — തിരുവിതാംകൂർ ചരിത്രത്തോട് അഭേദ്യമായി ചേർന്നുനിൽക്കുന്ന, രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനാലയമാണ് കുറ്റിയാണിക്കാട് മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്രം. എട്ടുവീട്ടിൽ പിള്ളമാരാൽ വേട്ടയാടപ്പെട്ട മാർത്താണ്ഡവർമ്മ മഹാരാജാവിന് അഭയം നൽകി ജീവൻ രക്ഷിച്ചത് ഈ കുടുംബത്തിലെ മുൻതലമുറക്കാരായിരുന്നു.

ആ രാജഭക്തിക്കും ശൗര്യത്തിനും മഹാരാജാവ് നൽകിയ അംഗീകാരങ്ങളുടെയും അവകാശങ്ങളുടെയും നേർക്കാഴ്ചയാണ് ഈ പുണ്യഭൂമി. മഹാരാജാവിന്റെ അംഗരക്ഷകരായും കളരി ആശാന്മാരായും സേവനമനുഷ്ഠിച്ച ഈ കുടുംബത്തിന്റെ ചരിത്രം തിരുവിതാംകൂർ നാൾവഴികളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു.

കുറ്റിയാണിക്കാട് മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്രം — മാർത്താണ്ഡവർമ്മ മഹാരാജാവ് ശത്രുക്കളാൽ വളയപ്പെട്ട് ഒളിവിൽ കഴിയുന്ന കാലഘട്ടം, അയ്യപ്പൻ പിള്ള മാർത്താണ്ഡൻ പിള്ളയും സഹധർമ്മിണിയും കുടുംബവും മഹാരാജാവിനെ ശത്രുക്കളിൽ നിന്നും സംരക്ഷിച്ച് രക്ഷിച്ചതിന്റെ ഭാഗമായി ഏക്കർ കണക്കിന് വസ്തുവകകൾ പ്രത്യുപകാരമെന്നോണം മഹാരാജാവ് അന്നത്തെ കാരണവരായ അയ്യപ്പൻപിള്ള മാർത്താണ്ഡൻ പിള്ളക്ക് തുല്യം ചാർത്തി നൽകിയിരുന്നു.

ആയതിൻ പ്രകാരം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ചെമ്പ് തകിട് ഓല ലഭിക്കുകയുണ്ടായി. ഇത് നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കഥ.

ഇന്ന് ആ വസ്തുവകകൾ അന്യം നിന്നു. ആകെയുള്ളത്, അറുപത്തിഅഞ്ച് വർഷങ്ങൾക്ക് മുമ്പ് മിച്ചം വസ്തുക്കൾ ഭാഗം വെക്കുകയുണ്ടായി — അപ്പോൾ നിക്കി വച്ച പത്ത് സെന്റ് സ്ഥലം അമ്പലത്തിന് സ്വന്തമായിട്ടുള്ളത്.

ക്ഷേത്ര ഭരണസമിതി

ട്രസ്റ്റ് അംഗങ്ങൾ

ഭക്തിയോടും സുതാര്യതയോടും കൂടി ക്ഷേത്രം സേവിക്കുന്ന സമർപ്പിത ഭാരവാഹികൾ.

പ്രസിഡന്റ്
പരമേശ്വരൻ കുട്ടി
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
ഹരീഷ്. എസ്. ആർ.
വൈസ് പ്രസിഡന്റ്
സെക്രട്ടറി
ജയലക്ഷ്മി. പി.
സെക്രട്ടറി
ജോയിന്റ് സെക്രട്ടറി
രാജീവ് കുമാർ. എസ്.
ജോയിന്റ് സെക്രട്ടറി
ട്രഷറർ
ശബരിനാഥ്. സി.വി.
ട്രഷറർ
എക്സിക്യൂട്ടീവ് മെമ്പർ
വി. അശോക് കുമാർ
എക്സിക്യൂട്ടീവ് മെമ്പർ
കോ ഓഡിനേറ്റർ
ശ്രീദേവി. വി.പി.
കോ ഓഡിനേറ്റർ
കോ ഓഡിനേറ്റർ
ശ്രീദേവി. എം. നായർ
കോ ഓഡിനേറ്റർ
കോ ഓഡിനേറ്റർ
ശ്രീദേവി. വി.പി.
കോ ഓഡിനേറ്റർ
രക്ഷാധികാരി
പ്രേമകുമാരി. ജി.
രക്ഷാധികാരി
രക്ഷാധികാരി
പത്മിനിഅമ്മ
രക്ഷാധികാരി
രക്ഷാധികാരി
സന്തോഷ്കുമാർ. കെ.
രക്ഷാധികാരി